രാജപുരം ; 1960 ൽ ഏറ്റുമാനൂരിൽ നിന്നും പനത്തടി എൻഎസ്എസ് കുടിയേറ്റത്തിന്റെ ഭാഗമായി എത്തിയ മഠത്തിൽ കുടുംബത്തിന്റെ പ്രഥമ കുടുംബസംഗമം പറമ്പയിൽ നടന്നു. മുതിർന്ന അംഗം പറമ്പയിലെ എം.ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി.പ്രദീപ് കുമാർ, സനൽ പെരുതടി, കൃഷ്ണൻ കുട്ടി നായർ, ത്രിവിക്രമൻ നായർ എന്നിവർ പ്രസംഗിച്ചു. സുമേഷ് എന്നിവർ പ്രസംഗിച്ചു. സനൽ പെരുതടി മുതിർന്ന അംഗങ്ങളെ ആദര ച്ചു. തുടർന്ന് കലാപരിപാടികൾ, ഓണസദ്യ എന്നിവ നടത്തി.