രാജപുരം: പരിമിത സാഹചര്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിച്ച് സമൂഹത്തിന് മാതൃകയാകുന്ന കൊട്ടോടിയിലെ ഉദയകുമാറിന് സ്നേഹാദരവും ഓണക്കോടിയും നൽകി ആദരിച്ചു.
കൊട്ടോടിയിലെ പ്രതീക്ഷ പുരുഷ സഹായ സംഘം ചടങ്ങിൽ 13ാം വാർഡ് മെമ്പർ ജോസ് പുതുശേരി ക്കാലായിൽ മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് സോജൻ, സെക്രട്ടറി കെ.ബാലകൃഷ്ണൻ, ഇ.വേണുഗോപാലൻ അടുക്കത്തിൽ, തോമസ് പതിപ്പള്ളി എന്നിവർ പ്രസംഗിച്ചു.