രാജപുരം: ഒടയംചാൽ നായ്ക്കയം ജിഡബ്ല്യുഎൽപി സ്കൂൾ പൂർവവിദ്യാർഥി സംഗമവും ഓണാഘോഷവും കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ഗോപി, പ്രധാനാധ്യാപകൻ എ.പി.മുരളീധരൻ, പൂർവ വിദ്യാർത്ഥി കെ.ബിനു, രഘുനാഥ് നായ്ക്കയം, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ പ്രസംഗിച്ചു.