പൂടംകല്ല് താലൂക്കാശുപത്രിയിൽ ഡോക്ടർമാരില്ല : കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.

രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തുള്ള രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് താലൂക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ചു.കള്ളാർ മപഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ, ബ്ലോക്ക് മെമ്പർ സി.രേഖ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്മാരായ എം.എം.സൈമൺ, കെ.ജെ.ജെയിംസ്, എം.പി ജോസഫ്, ബാലചന്ദ്രൻ അടുക്കം, മുൻ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്ത് സ്വാഗതവും വിനോദ് ജോസഫ് ചെട്ടിക്കത്തോട്ടത്തിൽ നന്ദിയും പറഞ്ഞു.
രാജീവൻ ചീരോൾ , പി.എ.ആലി, ബി അബ്‌ദുല്ല , സി കൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, എം ഡി തോമസ്, കുഞ്ഞമ്പു നായർ ബളാൽ, മഹിളാ കോൺ ഗ്രസ്സ്ബ്ലോക്ക്‌ പ്രസിഡന്റ്‌ ലക്ഷ്മി തമ്പാൻ, അനിത രാമകൃഷ്ണൻ, ബാലകൃഷ്ണൻ ബാലൂർ, നാരായണൻ വയമ്പ്, ഷിന്റോ പാലത്തിനാടിയിൽ എന്നിവർ നേതൃത്ത്വം നൽകി.

Leave a Reply