രാജപുരം: ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാന തെയ്യം കെട്ട് ഉത്സവം മാർച്ച് 25 മുതൽ 28 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബാത്തൂർ ഭഗവതി ക്ഷേത്ര ദേവസ്ഥാന പ്രസിഡന്റ് ഇ.കെ. ഷാജി അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, എൻ.എസ്. ജയശ്രി, സി.രാജൻ പെരിയ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ,കെ.ബലരാമൻ നമ്പ്യാർ,
മാലിങ്കൻ മുന്നാട്, യു.നാരായണൻ നായർ, നാരായണൻ കൊളത്തൂർ, എച്ച്.നാഗേഷ്, മധുസൂദനൻ ബാലൂർ,
ബിനു പൂതങ്ങാനം, അശോകൻ മൂരിക്കട, പി.ദാമോദര പണിക്കർ,
വി.എം തമ്പാൻ നായർ, കെ.നാരായണൻ, കെരാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.രാജൻ പെരിയ (ചെയർമാൻ),
പി.ഗോപി (ജനറൽ കൺവീനർ),
കെ.ബാലകൃഷ്ണൻ കണ്ടടുക്കം (ട്രഷറർ).