എയിംസ് ജനകീയ കൂട്ടായ്മയുടെ പൂടംകല്ല് താലൂക്ക് ആശുപത്രി ധർണ സെപ്തംബർ 11 ന് .

രാജപുരം: പൂടംകല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം എന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കരയിൽ നിന്നും പുടുംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തുമെന്ന്
സംഘാടക സമിതി ചെയർമാൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ കൺവീനർ വി.ശശികുമാർ, എയിംസ് കൂട്ടായ്മ ജനറൽ സെക്രട്ടറി കെ.വി.മുരളീധരൻ പടന്നക്കാട് ട്രഷറർ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ആർ. സൂര്യനാരായണ ഭട്ട്, കെവിവിഇഎസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് സി.ടി.ലൂക്കാസ് എന്നിവർ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, സാമൂഹ്യ പ്രവർത്തക ദയാബായി എന്നിവർ സംബന്ധിക്കും. ഇതിന്റെ ഭാഗമായി നാളെ (9.9.23) രാവിലെ 9 മണിക്ക് പാണത്തൂരിൽ നിന്നും ഒടയംചാൽ വരെ വാഹന പ്രചാരണ ജാഥ നടത്തും.
       

Leave a Reply