രാജപുരം: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന പെരിയ ഏച്ചിലടുക്കത്തെ ബസ്സ് ഡ്രൈവർ സതീശനെ സഹായിക്കുന്നതിനു വേണ്ടി സൂര്യ ബസ്സ് നടത്തിയ കാരുണ്യ യാത്രയ്ക്ക് കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ സ്വീകരണം നൽകി തങ്ങളുടെ കൈവശമുണ്ടായിരുന്ന തുക ശേഖരിച്ച് ചികിത്സാ ചെലവിലേക്ക് നൽകുകയും ചെയ്തു. സംസ്ഥാന പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു വേണ്ടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ എത്തിയപ്പോഴാണ് ബസ്സിൻ്റെ കാരുണ്യ യാത്ര ശ്രദ്ധയിൽപ്പെടുന്നത്. പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് പി.ദാമോദരൻ്റെ നേതൃത്വത്തിൽ കൈയിലുള്ള പണം എല്ലാവരും എടുക്കുകയും ചെയ്തത്. ഇതു കണ്ട് മുട്ടിച്ചരലിലെ കച്ചവടക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും സംഭാവന നൽകി. ബസ്സ് തിരിച്ചു വരുമ്പോൾ സ്വീകരണം നൽകി ശേഖരിച്ച തുക വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ബസ്സ് ജീവനക്കാരെ ഏൽപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. സുമിത്രൻ,19-ാം വാർഡ് കൺവീനർ പി.ജയകുമാർ, ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറി യമുന ചെറളം, രജിത പവിത്രൻ, ബിന്ദു ചക്കിട്ടടുക്കം സൈനബ ഗുരുപുരം, മാധവി ആലടുക്കം പി.കെ.രാമകൃഷ്ണൻ ബാലൂർ എന്നിവർ നേതൃത്വം നൽകി.