സംസ്ഥാന പാത നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം: പൂടംകല്ല് സ്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം .

രാജപുരം: പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും യോഗംആവശ്യപ്പെട്ടു. പൂടംകല്ല് സ്‌നേഹദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ 6-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി. മുന്‍ പ്രസിഡന്റ് കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബേബി ജോര്‍ജിന്റെ അധ്യക്ഷതയില്‍
സംഘം അംഗം ബിജു സംസാരിച്ചു. സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വി.കെ.കരുണാകരന്‍ (പ്രസിഡന്റ്), മധു ശംഖുപുഷ്പം (സെക്രട്ടറി), കെ.എസ്.ബിജു (വൈസ്. പ്രസിഡന്റ്), ആര്‍.സതീശന്‍ (ജോയിന്റ് സെക്രട്ടറി), സുരേഷ് മോഹനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply