തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

രാജപുരം: സാമൂഹിക സംരഭകത്വ വികസന പരിപാടിയിൽ ഉൾപ്പെടുത്തി നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ , ഹെൽത്ത് ലൈൻ കാസർഗോഡ് മുഖേന നടപ്പാക്കുന്ന തൊഴിൽ സംരഭകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തൊഴിൽ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉത്ഘാടനം നീലേശ്വരം ജീവൻധാരാ ക്ലബ്ബിൽ വാർഡ് കൗൺസിലർ പി.ബിന്ദു നിർവഹിച്ചു. പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി.രാജീവൻ , രമേശൻ മലയാറ്റുകര തുടങ്ങിയവർ സംസാരിച്ചു. ടി.മനോജ് കുമാർ സ്വാഗതവും എം.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു തയ്യൽ തൊഴിൽ ചെയ്യുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ 25 പേർക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓർഡിനറി, ഹൈസ്പീഡ്, ഇൻഡസ്ട്രീയൽ മെഷീനുകൾ നൽകിയത്.

Leave a Reply