വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനം ആഘോഷിച്ചു.

രാജപുരം: വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ 202 -ാം ജന്മദിനം വൈഎംസിഎ കാസർകോട് സബ് റീജിയൺ ആഘോഷിച്ചു. കാലിച്ചാനടുക്കം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ബേബി മാടപ്പള്ളി അധ്യക്ഷത വഹിച്ചു. സബ് റീജിയൻ മുൻ ചെയർമാൻ ടോംസൺ ടോം, ഡോ.ടിറ്റോ ജോസഫ്, വനിതാ ഫോറം ജില്ലാ ചെയർപഴ്സൻ സുമ സാബു, ജോസ് പാലക്കുടി, ജയ്സൺ കാവുപുരക്കൽ, ഷിജിത്ത് തോമസ്, ബാബു കല്ലറക്കൽ, സിബി വാഴക്കാല, പി.വി.സജിത്ത്, ഡാജി ഓടക്കൽ, ജനറൽ കൺവീനർ സണ്ണി മാണിശേരി സ്വാഗതവും,വൈസ് ചെയർമാൻ ജിബിൻ ഏബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply