പുനർജനി ഗ്രാമീണ വായനശാല – മുക്കുഴി ഉദ്ഘാടനം ചെയ്തു.

രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാല കോടോംബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പുസ്തക ശേഖരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ സിജോ എം ജോസ് നിർവഹിച്ചു. മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർകെ ശൈലജ നിർവഹിച്ചു. ചെയർമാൻ മണിപ്രസാദ് പഞ്ചിക്കിൽ അധ്യക്ഷത വഹിച്ചു. കൺവീനർ അരുൺ ജോൺ മണ്ണാലയിൽ സ്വാഗതവും ട്രഷറർ ഷിജു ചാക്കോ കൈതമറ്റം നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം മധുരവിതരണം നടത്തി.

Leave a Reply