ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും.

രാജപുരം: ഐഎൻടിയുസി കാസർകോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും കളളാർ മണ്ഡലം ഐഎൻടിയുസി  കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.ജെ.ജെയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സവിത , വനജ ഐതു , ചന്ദ്രൻ പാലം തടി എന്നിവർ പ്രസംഗിച്ചു. വിനോദ് സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply