ഓണ വിപണി ലക്ഷ്യമിട്ട് ഊരുകളിൽ നേന്ത്രവാഴ കൃഷിയുമായി നബാർഡ്.

രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിലെ 18 ആദിവാസി ഊരുകളിലായി അയ്യായിരം വാഴ കന്നുകൾ വിതരണം ചെയ്തു. ഓണ വിപണി ലക്ഷ്യമിട്ടാണ് നേന്ത്രവാഴ കന്ന് വിതരണം ചെയ്തത്. നബാർഡിന്റെ ട്രൈബൽ ഡവലപ്മെന്റ് ഫണ്ട് ഉൾപ്പെടുത്തി ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഇതിനകം തെങ്ങ്, കവുങ്ങ് കശുമാവ്, കുരുമുളക്, ചേന, മഞ്ഞൾ, ഒട്ടുമാവ്, പ്ലാവ് തുടങ്ങി നടീൽ വസ്തുക്കളും ഇതിനുള്ള ജൈവവളവും , ഡോളോമൈറ്റും ഇതിനകം ഊരുകളിൽ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. വാർഡംഗം രാജീവൻ ചീരോൽ അദ്ധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, വാർഡംഗങ്ങളായ ഇ. ബാലകൃഷ്ണൻ, എം വി ജഗന്നാഥ്, പി.ഗോപി, കുഞ്ഞികൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ , സി.ആർ.ഡി പ്രോഗ്രം ഓഫീസർ ഇ.സി ഷാജി, പി.ടി.ഡി.സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര എന്നിവർ സംസാരിച്ചു. വിമല വി.പി സ്വാഗതവും എൻ പത്മനാഭൻ നന്ദിയും പറഞ്ഞു.

Leave a Reply