രാജപുരം: കോട്ടയം അതിരൂപത മലബാർ റീജൺ ചെറുപുഷ്പ മിഷൻ ലീഗ് കലോത്സവത്തിൽ രാജപുരം ഫൊറോന ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കണ്ണൂർ ശ്രീപുരം ബാറുമറിയം പാസ്റ്ററൽ സെൻററിൽ നടന്ന കലോത്സവം ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. റീജണൽ ഡയറക്ടർ ഫാ.സിബിൻ കൂട്ടുകല്ലിങ്കൽ, മിഷൻ ലീഗ് മലബാർ റീജണൽ പ്രസിഡന്റ് വിനീത് വിൽസൺ അടിയായിപള്ളിയിൽ, സിസ്റ്റർ ഷൈന, അനിൽ, സനില, അൽഫോൻസ എന്നിവർ നേതൃത്വം നൽകി.