രാജപുരം: 2024 മാർച്ച് 26,27,28 തീയതികളിൽ നടക്കുന്ന ബേളൂർ തനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി വെള്ളച്ചാൽ വയലിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പറും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ പി.ഗോപി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ എൻ.എസ്. ജയശ്രീ, ദേവസ്ഥാനം പ്രസിഡന്റ് ബി.എം.തമ്പാൻനായർ, ബേളൂർ കൂലോം പ്രസിഡന്റ് രാമചന്ദ്രൻ മാഷ്, ബേളൂർ ശിവക്ഷേത്രം സെക്രട്ടറി പി.അശോകൻ എന്നിവർ സംസാരിച്ചു. ദേവസ്ഥാനം സെക്രട്ടറി കെ.നാരായണൻ സ്വാഗതവും ആഘോഷ കമ്മിറ്റി ട്രഷറർ കെ.ബാലകൃഷ്ണൻ നന്ദി യും പറഞ്ഞു. വിവിധ ക്ഷേത്രം ഭാരവാഹികൾ, പള്ളിക്കമ്മിറ്റി ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു