പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി .

രാജപുരം: ജില്ലയിൽ വിവിധ ആശുപത്രികളിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് പൂടങ്കല്ല് താലുക്ക് ആശുപത്രിലും എത്തി. പൂടങ്കല്ല് താലുക്ക് ആശുപത്രിയിൽ പ്രസവ വാർഡ് നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. എംഎൽഎ ഇ.ചന്ദ്രശേഖരനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരും ആശുപത്രിയിലെത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply