കള്ളാര്‍ മീത്തലെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബര്‍ 15,16 തീയ്യതികളില്‍

രാജപുരം: കള്ളാര്‍ മീത്തലെ വീട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന പുത്തരി കൊടുക്കലും തെയ്യാടിക്കലും ഡിസംബര്‍ 15,16 തീയ്യതികളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള കുല കൊത്തല്‍ ചടങ്ങ് ഡിസംബര്‍ 8 വെള്ളിയാഴ്ച നടക്കും.15ന് വൈകുന്നേരം സന്ധ്യാ ദീപത്തിന് ശേഷം പുത്തരി കൊടുക്കല്‍. തുടര്‍ന്ന് തെയ്യം കൂടല്‍. 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍. 10.30 ന് കുറത്തിയമ്മയുടെ തിടങ്ങല്‍. തുടര്‍ന്ന് അന്നദാനം.16 ന് രാവിലെ 8 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്. 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6 മണിക്ക് വിളക്കിലരിയും 7 മണിക്ക് മറുപുത്തരിയുംനടക്കും.

Leave a Reply