രാജപുരം: തായന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ നിർവഹിച്ചു. പഞ്ചായത്തംഗം രാജീവൻ ചീരോൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ബേക്കൽ ഡി.വൈ.എസ്.പി. സുനിൽകുമാർ മുഖ്യാതിഥിയായി . ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനീ കൃഷ്ണൻ ഡയറി വിതരണം ഉത്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ എൻഎസ്എസ് ബാഡ്ജ് വിതരണം നടത്തി. പഞ്ചായത്തംഗം ഇ.ബാലകൃഷ്ണൻ ഹരിതം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നട്ടു . ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ സി.വി.അരവിന്ദാക്ഷൻ എൻഎസ്എസ് റൂം ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ കണിച്ചു കുളങ്ങര എൻഎസ്എസ് പ്രോജക്ട് വിശദീകരണം നടത്തി. 1989- 90 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എൻ എസ് എസ് ജേഴ്സി സംഭാവന നൽകി. പൂർവ്വ വിദ്യാർത്ഥിയും അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥനുമായ വിനീതിനെ പിടിഎ പ്രസിഡൻ്റ് ബി.രാജൻ ചടങ്ങിൽ ആദരിച്ചു .എസ് എം സി ചെയർമാൻ ഷൺമുഖൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ഇ.രാജൻ , ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റൻറ് കോഡിനേറ്റർ പി.മോഹനൻ, ചിറ്റാരിക്കൽ ക്ലസ്റ്റർ പിഎസി എ.രതീഷ് കുമാർ.എ, എം.പി.ടി. എ പ്രസിഡൻ്റ് ടി.ജി.ശാലിനി , സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ വി.കരുണാകരൻ നായർ , ഹെഡ്മാസ്റ്റർ വി.കെ.സൈനുദ്ദീൻ, സീനിയർ അസിസ്റ്റൻറ് എ.ധനലക്ഷ്മി, സ്കൂൾ ലീഡർ വി.വൈഷ്ണവ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡി.ഹേമലത സ്വാഗതവും പ്രോഗ്രാം ഓഫീസർ ജോൺ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി .എല്ലാവരുടെയും മനം കുളിർപ്പിക്കുന്ന മംഗലം കളി ചടങ്ങിൽ കുട്ടികൾ അവതരിപ്പിച്ചു.