പുടംകല്ല് – പാണത്തൂർ സംസ്ഥാന പാതയിൽ മുണ്ടോട്ട് മുതൽ പ്രവർത്തികൾ ആരംഭിച്ചു.

രാജപുരം: പുടംകല്ല് – പാണത്തൂർ സംസ്ഥാന പാത നവികരണം. മുണ്ടോട്ട് മുതൽ 2 കിലോമീറ്റർ ഭാഗത്തു നിർമാണപ്രവർത്തികൾ ആരംഭിച്ചു. മുണ്ടോട്ട് ഭാഗത്തു റോഡ് കിളച്ചു ടാറിങ്ങിന് മുന്നോടിയായി ജി എസ് ബി മെറ്റൽ നിരത്തൂന്ന ജോലികളാണ് ആരംഭിച്ചത്. ചെറിയകള്ളാർ മുതൽ മാലക്കല്ല് വരെ റോഡ് സൈഡിലെ മണ്ണ് എടുത്തു മാറ്റി. 2 കൾവർട്ടുകളുടെ നിർമാണം നടന്നു വരുന്നുണ്ട്. അതേ സമയം രണ്ടാം റീച്ച് കോളിച്ചാൽ മുതൽ പാണത്തൂർ ചിറ ങ്കടവ് ഭാഗത്തെ കലുങ്ക്, പാലങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാകുവാൻ ഉണ്ട്  മരം മുറി വൈദ്യുത തൂൺ മാറ്റൽ എന്നിവ ആരംഭിച്ചിട്ടില്ല. പ്രവ്യത്തികൾ ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ജനങ്ങൾ

Leave a Reply