മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അമലോൽഭവ തിരുനാളിന് കൊടിയേറി.

.

രാജപുരം: മാലക്കല്ല് ലൂർദാ മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. വരും ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ഫാ.അനീഷ് പുല്ലാട്ട്, ഫാ.ജോസ് പാറയിൽ, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.ജോയൽ മുകളേൽ എന്നിവർ കാർമികത്വം വഹിക്കും 9 ന് വൈകിട്ട് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ഫിലിപ് കൊച്ചുപറമ്പിൽ കാർമികത്വം വഹിക്കും. വൈകിട്ട് 6.45 ന് ജപമാല പ്രദക്ഷിണം, 8 ന് പരിശുദ്ധ കുർ ബാനയുടെ ആശീർവാദം ഫാ. ബേബി കട്ടിയാങ്കൽ കാർമികത്വം വഹിക്കും സമാപന ദിവസം രാവിലെ 6.30 ന് നടക്കുന്ന ആഘോഷമായ പാട്ട് കുർ ബാനയ്ക്ക് ഫാ. ജോബിഷ് തടത്തിൽ, 10 ന് നടക്കുന്ന കുർബാനയ്ക്ക് ഫാ.ഫിലിപ് രാമച്ചനാട്ട് എന്നിവർ കാർമികത്വം വഹിക്കും ഫാ.ജോമോൻ കൂട്ടുങ്കൽ തിരുനാൾ സന്ദേശം നൽകും, ഫാ. ജോസ് തറപ്പുതൊട്ടിയിൽ പരിശുദ്ധ കുർബാനയുടെ ആശിർവാദം നൽകും

Leave a Reply