രാജപുരം : മികവിന്റെ കേന്ദ്രങ്ങളിൽ മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടുവാനുള്ള ദേശീയ പ്രവേശന പരീക്ഷയായ ക്യാറ്റ് പരീക്ഷയിൽ ഈ വർഷവും രാജപുരം സെന്റ് പയസ്സ് ടെൻ ത് കോളേജിന് ചരിത്ര നേട്ടം . ബിബിഎ വിദ്യാർഥികളായ പി.പ്രണവ് , എസ്.അനുശ്രീ , അവസാന വർഷ ബികോം വിദ്യാർത്ഥിയായ ഇശ്രീശാന്ത് എന്നിവരാണ് ഉന്നത സ്കോർ കരസ്ഥമാക്കിയത് . പ്രണവ് 75 പേഴ്സൺടൈൽ, ശ്രീശാന്ത് 70 പേഴ്സൺടൈൽ, അനുശ്രീ 60 പേഴ്സൺ ടൈൽ കരസ്ഥമാക്കി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 35 വിദ്യാർത്ഥികൾക്ക് കോളേജിൽ നിന്നും മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടുവാൻ കഴിഞ്ഞു. ഈ വർഷം ഐഐ എമ്മുകളിൽ വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടുവാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.