രാജപുരം:മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും ചുള്ളി ജീവൻ ജ്യോതി ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയും ഡയറക്ടർ യാക്കോബ് ബ്ബ്രദറിന് സമാഹരിച്ച അവശ്യ സാധനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ സജി എം എ, അധ്യാപകരായ ജോയ്സ് ജോൺ, ജെയ്സി ജോൺ, മോളി ജോസഫ്, മോൾസി തോമസ്, സ്വപ്ന ജോൺ, ബെറ്റി ജോസഫ്, അനിൽ തോമസ്, ജിമ്മി ജോർജ്, ബിനീത് വിൽസൺ, നവീൻ പി, ആഷ്‌ലി ജോസ്, ഷാരോൺ ബിജു , ജെസ്നി ജോസ് എന്നിവരുടെ നേതത്വത്തിലാണ് കുട്ടികൾ ക്രിസ്മസ് സന്ദേശവുമായി നന്മയിൽ പങ്കാളികളായത്.