രാജപുരം : പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡ് പാലിയേറ്റീവ് യൂണിറ്റി൯റ് നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു. കിടപ്പ് രോഗികളുടെ വീടുകളിലെത്തി കേക്ക് വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധൃഷ സുപ്രിയ ശിവദാസ് ഉൽഘാടനം ചെയ്തു. വാർഡ് അംഗം എൻ.വിൻസെന്റ്, പാലിയേറ്റീവ് നേഴ്സ് പി.അനിതകുമാരി, വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.