രാജപുരം : പനത്തടി സെന്റ് ജോസഫ് ദൈവാലയത്തിൽ നിന്നും കോളിച്ചാൽ ടൗൺ കുരിശടിയിലേക്ക് നടന്ന ക്രിസ്മസ് സന്ദേശ യാത്ര ഡോക്ടർ ജോസഫ് വാരണത്ത് ഉദ്ഘാടനം ചെയ്തു. ഫാദർ മൈക്കിൾ മഞ്ഞക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാദർ ജിതിൻ പുന്നശ്ശേരി നന്ദി പറഞ്ഞു. ട്രസ്റ്റിമാരായ ജോസ് നാഗരോലിൽ, ജോയ് തോട്ടത്തിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ നേതൃത്വം വഹിച്ചു. ക്രിസ്മസ് കരോൾ ഗാനം മാതൃവേദിയും ഫ്ലാഷ് മോബ് കെസിവൈഎം സൺഡേസ്കൂൾ കുട്ടികൾ ചേർന്ന് നടത്തി തുടർന്ന് കേക്ക് വിതരണവും നടത്തി. പനത്തടിയിലെ ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള കെസിവൈഎം പ്രതിനിധികൾ പ്ലോട്ടുകൾ അവതരിപ്പിച്ചു