വീടിന്റെ  താക്കോൽദാനം നടത്തി.

രാജപുരം :  സിഎഫ്ഐസി സന്യാസ സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കായുള്ള  ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെറുപനത്തടിയിൽ പരേതനായ ജോൺസന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിർമ്മാണം  പൂർത്തിയാക്കി. പുതിയ ഭവനത്തിന്റെ  ആശിർവാദകർമ്മം സിഎഫ്ഐസി  സഭയുടെ സുപ്പീരിയർ ജനറൽ   ഫാ.ബെന്നി മേക്കാട്ട്  നിർവഹിച്ചു.   താക്കോൽ ദാനം സിഎഫ്ഐസി ഇന്ത്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.വർഗീസ് കൊച്ചുപറമ്പിൽ   നിർവഹിച്ചു.  പനത്തടി  ഫൊറോന   വികാരി  ഫാ.ജോസഫ് വാരണത്ത്  നാട
മുറിച്ച് ഭവനം കുടുംബാംഗങ്ങൾക്കായി തുറന്നു നൽകി. ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ, ഫാ. ജോസ് പാറയിൽ, ഫാ. ജിറ്റോ  മലമ്പേപതിക്കൽ , പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ്  തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply