രാജപുരം: കൊട്ടോടി സെന്റ്റ് ആൻസ് ദൈവാലയത്തിൽ വിശുദ്ധ അന്നയുടെ തിരുനാളിന് വികാരി ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ കൊടിയേറ്റി. തിരുനാൾ ഡിസംബർ 31 ഞായറാഴ്ച സമാപിക്കും. ഇന്ന് വൈകിട്ട് നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാഅബ്രഹാം പുതുകുളത്തിൽ കാർമികത്വം വഹിച്ചു. തുടർന്ന് കലാസന്ധ്യ. 30 ന് ശനിയാഴ്‌ച വൈകിട്ട് 4.30 ന് വാദ്യമേളങ്ങൾ, 5.15 ന് വിശുദ്ധ കുർബാന, ഫാ.ഷിനോജ് വെള്ളായിക്കൽ 6.45 ന് പ്രദക്ഷിണം സെന്റ് തോമസ് കുരിശുപള്ളിയിലേക്ക്, ഫാ.ജോയൽ മുകളേൽ, 7.15 ന് ലദീഞ്ഞ് ഫാ.ഷിന്റോ വലിയപറമ്പിൽ, 8.30 ന് തിരുനാൾ പ്രസംഗം, 8.50 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാബേബി കട്ടിയാങ്കൽ ഡിസംബർ 31 ന് രാവിലെ 10 മണിക്ക് തിരുനാൾ റാസ. മുഖ്യകാർമികൻ ഫാ അലക്സ് ഓലിക്കര, ഫാ.റെജി പുല്ലുവട്ടം, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ, ക്രിസ്റ്റിൻ വല്ലാട്ടുപറമ്പിൽ എന്നിവർ സഹകാർ മികരാകും. ഫാ.ഡോ. മാത്യു കൊച്ചാദംപള്ളിൽ തിരുനാൾ സന്ദേശം നൽകും തിരുനാൾ പ്രദക്ഷിണം ഫാ. ജോബിഷ് തടത്തിൽ കാർമികത്വം വഹിക്കും ഫാ.ഡിനോ കുമ്മാനിക്കാട്ട് പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും.