- രാജപുരം: നൂറാം വയസ്സില്‍ ചരിത്രത്തിലേക്ക് എത്തി നോക്കി ഇരിയ ടൗണിനടുത്ത് ഒരു ബ്രിട്ടിഷ് ബംഗ്ലാവ്. ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സംസ്ഥാന പാതയോരത്ത് 91 സെന്റ് സ്ഥാലത്തണ് ബ്രിട്ടീഷുക്കാരുടെ ഓര്‍മ്മയായി കാലപ്പഴക്കത്താല്‍ നശിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ് ഈ ബംഗ്ലാവ്. ചെത്ത് കല്ല് ഉപയോഗിച്ച് ഒറ്റമുറിയില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോട് ചേര്‍ന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നില്‍ക്കുന്നു. ഇതിനടുത്തായി രണ്ട് മുറികള്‍ ഉള്ള കുതിരാലയവും കാണാം. ഇതില്‍ ഒന്ന് കുതിരകളുടെ വിശ്രമമുറിയും, മറ്റൊന്ന് ഭഷണം ഉണ്ടാക്കി ഉണ്ടാക്കി നല്‍കാനായി നിര്‍മ്മിച്ചതാണെന്നും പഴമക്കാര്‍ പറയുന്നു. ഇതോടൊപ്പം ചുമട് താങ്ങിയും നിര്‍മ്മിച്ചതും കാണാന്‍ കഴിയും. കാലപഴക്കം കാരണം ബംഗ്ലാവിന്റെയും, കുതിരാലയത്തിന്റെയും മേല്‍ക്കുര പൂര്‍ണ്ണമായും നിലം പതിച്ചിരിക്കുന്നു. ചരിത്രശേഷിപ്പിന്റെ ഓര്‍മ്മകള്‍ വിളിച്ചോതുന്ന ഈ ബ്രിട്ടീഷ് ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിക്കുന്നതിനുള്ള അവസാനവട്ട ആലോചനകളും പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നത്. ഇത് എത്രയും വേഗം നടക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്രത്തെ സ്‌നേഹിക്കുന്ന ജനങ്ങള്‍. ഈ ബംഗ്ലാവ് 1926-ല്‍ അന്നത്തെ ബ്രീട്ടിഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ചത് ആണെന്നും. ജന്മിമാരില്‍ നിന്നും ചുകം പിരിക്കാനെത്തിയ വെള്ളക്കാര്‍ക്ക് താമസിക്കാനും, ഇതുവഴി സ്ഥലങ്ങളിലേക്ക് പോകുന്ന വെള്ളക്കാര്‍ക്ക് വിശ്രമിക്കുന്നതിനുമായണ് ബംഗ്ലാവ് പണി കഴിപ്പിച്ചത് എന്ന് പഴയ തലമുറയില്‍പെട്ട ആളുകള്‍ പറയുന്നു. കാലപഴക്കാത്താല്‍ തകര്‍ന്ന് വീഴാറായ ബംഗ്ലാവും, കുതിരാലയവും ചരിത്രസ്മാരകമാക്കണമെന്ന ആവശ്യത്തോട് ജില്ലാ ഭരണകൂടത്തിന്റെ സജീവ് പരിഗണനയില്‍ ആയതോടെ ബംഗ്ലാവിന്റെ ചരിത്രശേഷിപ്പുകള്‍ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് റവന്യുവകുപ്പ്.