- രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ എാഴാംമൈല്‍ മുതല്‍ പൂടംക്കല്ല് വരെയുളള മെക്കാഡം ടാറിങ്ങിന്റെ ജോലികള്‍ തുടങ്ങി. റോഡില്‍ അപകടമായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആദ്യഘടതതില്‍ പണി നടക്കുന്ന പൂടംകല്ല് മുതല്‍ ഒടയംചാല്‍ വരെയുളള ഭാഗത്തെ 17 മരങ്ങള്‍ എത്രയും വേഗത്തില്‍ മുറിച്ച് ഫോറസ്റ്റ് വകുപ്പ് കൈമാറാനും പിന്നീട് ലേലം ചെയ്യനും നിര്‍ദ്ദേശം നല്‍കി. രണടാംഘടം പണിനടക്കുന്ന ഒടയംചാല്‍ മുതല്‍ എാഴാം മൈല്‍ വരെയുളള ഭാഗത്തെ 50 മരങ്ങള്‍ ഇവിടുത്തെ പണിതുടങ്ങുന്നതിന് മുമ്പ് മുറിച്ച് മാറ്റാനും മാണ് നിര്‍ദ്ദേശിചിരിക്കുന്നത്. ഈ ഭാഗത്ത് മാറ്റി സഥാപിക്കേണ്ട വൈദ്യുതി തൂണുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും എസ്റ്റിമേറ്റ് നല്‍കിയ തുക 14 ന് മുമ്പ് പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വകുപ്പിലേക്ക് അടക്കണമെന്നും. പൊതുമരാമത്ത് ഇതിനാവശ്യമായി തുക അടക്കുന്ന മുറയക്ക തന്നെ വൈദ്യുത തൂണുകള്‍ മാറ്റി സഥാപിക്കണം മെന്ന് കെ.എസ.ഇ.ബിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.