കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് അധികൃതർ ഉറപ്പു നൽകി

  • രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് ഇന്നലെ കോടോം ബേളൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ അധികൃതർ ഉറപ്പു നൽകി.  കള്ളാർ, പനത്തടി, കോടോം ബേളൂർ എന്നി പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും, അംഗങ്ങളുടെയും, റോഡ് പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, മലനാട് വികസന സമിതി നേതാക്കളുടെയും, വ്യാപാരി നേതാക്കളുടെയും നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. ഇതിനായി നിർമ്മിക്കേണ്ട കൾവട്ടുകൾ ട്രെയിനേജുകൾ മറ്റു കോൺഗ്രീറ്റ് വർക്കുകളല്ലാം നവംബർ 30 ന് മുമ്പ് തീർക്കുവാനും. കെഎസ്ഇബിക്ക് അടക്കേണ്ട തുക ഒക്ടോബർ നാലിന് മുമ്പ് പണമടച്ച രസീത് അസിസ്റ്റൻറ് എൻജിനിയർക്ക് കൈമാറുവാനും തീരുമാനിച്ചു. പണമടച്ച് ഉടനെതന്നെ ഇതിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയാകുമെന്ന് കെഎസ്ഇബി അധികൃതരും യോഗത്തിൽ ഉറപ്പ് നൽകി. കെഎസ്ഇബിയുടെ മേയിൻലയിനിന്റെ പണി നടക്കുമ്പോൾ വരുന്ന തടസ്സങ്ങൾ നീക്കാൻ ആളുകൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. റോഡ് പണിക്ക് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിക്കാനുള്ള അനുമതിപത്രം പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ വനം വകുപ്പിൽ നിന്നും വാങ്ങിക്കുവാനും. വാങ്ങിച്ച് ഉടനെ മുറിക്കാനുള്ള പണം അസിസ്റ്റൻറ് എൻജിനീയർ മുഖാന്തരം കോൺട്രാക്ടർ യോഗത്തിൽ മരം മുറിക്കാൻ ഏൽപ്പിച്ച ജനിക്ക് നൽകുവാനും തീരുമാനിച്ചു . ഇത് കിട്ടിയാലുടനെ മരംമുറിക്കാൻ തുടങ്ങുമെന്ന് ജന്നിയും ഉറപ്പുനൽകി. യോഗത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷയായി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനൻ, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൽ ഉഷ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി മാത്യു, എം.സി മാധവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ദാമോദരൻ, ടി.ബാബു, എക്‌സിക്യൂട്ടീവ്  എഞ്ചിനീയർ വിനോദ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ സി രജനി, കെ എസ് ഇ ബി അസിസ്റ്റൻറ് എഞ്ചിനീയർ ജോർജ്കുട്ടി,  എ.സുകുമാരൻ, എം.വി ഭാസ്കരൻ, സി.ബാബു രാജ്, ബാബു കദളിമറ്റം, സൂര്യനാരായണ ഭട്ട്, പി.എ ജോസഫ്, ലൂക്കോസ്,  ബി.അനിൽ കുമാർ എന്നിവർ സംസാരിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply