ഹിന്ദു ഐക്യവേദി കള്ളാർ മേഖല പഠനശിബിരം കൊട്ടോടിയിൽ നടന്നു.

രാജപുരം : ഹിന്ദു ഐക്യവേദി കള്ളാർ മേഖല ഏകദിന പഠനശിബിരം കൊട്ടോടിയിൽ നടന്നു. പേരടുക്കം ദുർഗ ദേവി ക്ഷേത്രം പ്രസിഡൻ്റ് നാരായണൻ ജ്യേത്സ്യർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ. ഗോവിന്ദൻ കൊട്ടോടി, താലൂക്ക് സെക്രട്ടറി കെ.ആർ.വിനോദ് എന്നിവർ പ്രസംഗിച്ചു. ഉത്തരമേഖല സംഘടന സെക്രട്ടറി ജി.ഉദയൻ വയനാട്, ജില്ലാ ജനൽ സെക്രട്ടറി എസ്.പി.ഷാജി, സെക്രട്ടറി രാജൻ മുളിയാർ എന്നിവർ ക്ലാസെടുത്തു.

Leave a Reply