ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

രാജപുരം : മാർച്ച്‌ 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട്‌ മഹോൽസവത്തിന്റെ ബുക്ക്‌ലെറ്റ്‌, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ബുക്ക്‌ലെറ്റും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ ബ്രോഷറും പ്രകാശനം ചെയ്‌തു . വൈസ് ചെയർമാൻ ബി’എം.ജയദേവൻ നായർ ബുക്ക്‌ലെറ്റും തറവാട്ടംഗം വി.വി.ബാലൻ ബ്രോഷറും ഏറ്റുവാങ്ങി. വർക്കിംഗ്‌ ചെയർമാൻ കമ്പിക്കാനം തമ്പാൻ നായർ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്‌ണൻ, കൺവീനർ കെ.ബിജു , ബാത്തുർ കഴകം പ്രസിഡന്റ്‌ ഇ.കെ.ഷാജി, ബി.എം.തമ്പാൻ നായർ, കെ.നാരായണൻ , സി .മോഹനൻ എന്നവർ സംസാരിച്ചു. ജനറൽ കൺവീനർ പി.ഗോപി സ്വാഗതവും പ്രചരണകമ്മറ്റി ചെയർമാൻ ടി.കെ.നാരായണൻ നന്ദിയും പറഞ്ഞു

Leave a Reply