രാജപുരം: കൊന്നക്കാട്-കാലിച്ചാനടുക്കം തായന്നൂർ എണ്ണപ്പാറ-ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട്ടേക്ക് സർവീസ് ആരംഭിച്ച ബസിന് കാലിച്ചാനടുക്കം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് സിബി മേക്കുന്നേൽ, സെക്രട്ടറി ശ്രീധരൻ എസ്ത്രീ, അംഗങ്ങളായ നോബി ജോർജ്, സജി കാഞ്ഞിരക്കാട്ട്, ആന്റണി നാഗമറ്റം, ജോർജു കുട്ടി, കോയ ആനപ്പെട്ടി, ഹമീദ് അടുക്കം, റസാഖ് മനോജ്. ജോജോ എന്നിവർ നേതൃത്വം നൽകി.