കോടോം ബേളൂർ പഞ്ചായത്ത് പനങ്ങാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് പനങ്ങാട് പാടശേഖരത്തിൽ ഒരുമ കൃഷിക്കുട്ടം 2 ഏക്കർ തരിശ് ഭൂമിയിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ കളക്‌ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്‌തു. 15 വർഷമായി തരിശായി കിടന്നിരുന്ന വയലാണ് കർഷകരുടെ കഠിനാധ്വാനത്തിന്റെയും കൃഷി വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ പിന്തുണയോടെ കൃഷിക്ക് ഉപയുക്‌തമാക്കിയത്. കൃഷിക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭിച്ചു. കൊയ്ത്തുത്സവത്തിൽ കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപഴ്സൺ രജനി കൃഷ്‌ണൻ, പഞ്ചായത്ത് സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപഴ്സൺ ഷൈലജ, പ്രിൻസിപ്പൽ കൃഷി ഓഫിസർ മിനി പി.ജോൺ, ഡെപ്യൂട്ടി ഡയറക്‌ടർ രാഘവേന്ദ്ര, കൃഷി ഓഫീസർ കെ.വി.ഹരിത, കൃഷി അസിസ്‌റ്റന്റ് ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply