പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ഉടൻ ആരംഭിക്കണം:
എസ് വൈ എസ് യൂത്ത് കൗൺസിൽ .

രാജപുരം:  പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉടൻ ആരംഭിക്കണമെന്ന് എസ്വൈ. എസ് പാണത്തൂർ സർക്കിൾ കമ്മിറ്റി യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
ജീവിത ശൈലി രോഗങ്ങളെ പോലെ ഡയാലിസിസ് രോഗികൾ വ്യാപകമായി പെരുകിയിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളുൾപ്പെടെ ഉണ്ടായിട്ടും ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ തയ്യാറാകത്തത് പ്രധിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പാണത്തൂർ സർക്കിൾ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര സ്വാഗതം പറഞ്ഞു. സർക്കിൾ സി സി റാഷിദ് ഹിമമി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്‌ അസ്അദ് നഈമി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് സെക്രട്ടറി ഉമർ സഖാഫി വിഷയാവതരണം നടത്തി. ഹമീദ്. എ നന്ദി പ്രസംഗം നടത്തി. ഷിഹാബുദീൻ അഹ്സനി, ഷിഹാബ് പാണത്തൂർ, ശുഐബ് സഖാഫി, സമദ് അഷ്‌റഫി, അമീർ രാജപുരം എന്നിവർ സംബന്ധിച്ചു

Leave a Reply