ക്രിസ്തുമതത്തിൽ അടിയുറച്ച് നിന്നുകൊണ്ട് പരിഹാരം കാണണം: മാർ ജോസഫ് പാംപ്ലാനി ‘

രാജപുരം: കേരളം നേരിടുന്ന സാമ്പത്തിക തകർച്ചകൾക്കും സാമൂഹ്യ തിന്മകൾക്കും, സാമൂഹിക അധപതനത്തിനും ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് പരിഹാരം കാണണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി അഭിപ്രായപ്പെട്ടു. പനത്തടി സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയത്തിൽ നടന്നുവന്ന ദിവ്യകാരുണ്യ നവീകരണ ധ്യാനത്തിന് സമാപന ആശിർവാദം നൽകിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൊറോന വികാരി ഫാ. ഡോക്ടർ ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ.മാത്യു ഇളംതുരുത്തി പടവിൽ , ഫാദർ അഖില്‍ അസിസ്റ്റൻറ് വികാരി ഫാ.ജിതിൻ ജോയ്, കോർഡിനേറ്റർ വി.സി.ദേവസ്യ, മാതൃവേദി അധ്യക്ഷ ബിന്ദു വയലുങ്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply