‘
രാജപുരം: കോടോംബേളൂർ പഞ്ചായത്ത് വാർഡ് 4 വികസനസമിതിയുടെ നേതൃത്വത്തിൽ വാർഡ് പരിധിയിൽ വിവിധ മേഖലകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച 19 പേരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കേരള ലേബർ ഫെഡ് ചെയർമാൻ എ.സി.മാത്യു, കർഷകസംഘം ജില്ല വൈസ് പ്രസിഡൻ്റ് ടി.കോരൻ, സിപിഎം കോടോം ലോക്കൽ സെക്രട്ടറി ടി.ബാബു എന്നിവർ അനുമോദനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് വാർഡ് വികസനസമിതി കൺവീനർ ടി.കെ.നാരായണൻ സ്വാഗതവും എഡി എസ് സെക്രട്ടറി നസിയ ഇബ്രാഹിം നന്ദിയും പറഞ്ഞു.