രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിലെ ഈ വർഷത്തെ പഠന മികവുകളുടെ പ്രദർശനോത്സവം കള്ളാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സജി എം എ, ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ, പി ടി എ പ്രസിഡൻ്റ് ശ്രീ കൃഷ്ണകുമാർ, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി സൗമ്യ സന്തോഷ്, എസ് ആർ ജി കൺവീനർ ശ്രീമതി ജെസ്നി ജോസ്, സ്ക്കൂൾ ലീഡർ നന്ദന ഒ എൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വെത്യസ്തമായ പഠന മികവുകൾ പ്രതിഫലിപ്പിക്കുന്ന പരിപാടികൾ നടന്നു.