രാജപുരത്ത് ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു

രാജപുരത്ത് ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു പരിശീലന ക്യാമ്പ് സമാപിച്ചു.

രാജപുരം: ഒമ്പതാമത് കേരള സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിനായുള്ള കാസർകോട് ജില്ലാ സബ്ജൂനിയർ ഹോക്കി ടീമിന്റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹോളി ഫാമിലി സ്കൂൾ മൈതാനിയിൽ നടന്നുവന്ന പരിശീലന ക്യാമ്പ് സമാപിച്ചു.
കുട്ടികളുടെ ഇൻ്ററാക്ഷൻ നടന്നു. പരിശീലന പരിപാടികൾക്ക് ശേഷം വൈകുന്നേരം പ്രശസ്ത പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ പി.കെ.സിനോ കുട്ടികളുമായി സംവദിച്ചു. അവസാന ദിവസമായ ഇന്ന് ഉച്ചയോടു കൂടി മൈതാന പരിശീലനം അവസാനിപ്പിച്ചു. സംഗീത് ബാബു, മൈക്കിൾ എന്നിവർ താമസസ്ഥലമായ ജോയ്സ് ഹോം സ്റ്റേയിൽ വച്ച് കുട്ടികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി. പ്രസിഡന്റ് രാമകൃഷ്ണൻ, കാസർകോട് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അച്യുതൻ മാസ്റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഹോക്കി അസോസിയേഷൻ സെക്രട്ടറി എം.ടി.മുബാറക്ക്. ശ്രീകാന്ത് പനത്തടി,
പ്രജിത്ത് എളംബച്ചി, മാജി ജോസഫ് മാങ്ങോട്, നീതു രാജപുരം, അഡ്വക്കേറ്റ് പി.കെ.ബിജു എന്നിവർ സംസാരിച്ചു.

Leave a Reply