പച്ചതുരുത്ത് പദ്ധതിക്ക് കോടോം ബേളൂർ പഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.

രാജപുരം: സംസ്ഥാനമാകെ ഹരിതാഭമാക്കാൻ ആരംഭിച്ച പച്ചതുരുത്ത് പദ്ധതിക്ക് കോടോം ബേളൂർ പഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ തടഞ്ഞുനിര്‍ ത്താൻ , വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷവായുവിനെ വിഷമുക്തമാക്കാനും മണ്ണൊലിപ്പിന്റെ സാധ്യത കുറയുക തുടങ്ങി പരിസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഘടകമായി മരങ്ങളുടെ പ്രകൃതിയുടെയും സംരക്ഷണം മാറുന്ന ഘട്ടത്തിലാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പച്ച തുരുത്ത് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവവൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ അഖില വി എം, നവകേരള കർമപദ്ധതി ഇൻ്റേൺ വി.വി.നീരജ എന്നിവർ പദ്ധതിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ഗോപാലകൃഷ്ണൻ, എൻ.എസ്.ജയശ്രീ, പഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാവ് സംരക്ഷണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു…
മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അത് സംരക്ഷിക്കപ്പെടുന്നതിനും കാവുകൾക്ക് പച്ചത്തുരുത്ത് ബോർഡ് സ്ഥാപിക്കുവാനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പരമാവധി പച്ചതുരുത്തുകൾ ഉണ്ടാക്കുവാനും കാവുകൾ സംരക്ഷിക്കാനും യോഗത്തിൽ തീരുമാനിച്ചു…

Leave a Reply