കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ്റെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

രാജപുരം : പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ്റെ കാസർകോട് ജില്ലാ കമ്മിറ്റി പൈതൃകം പാരമ്പര്യ നാട്ടുവൈദ്യ സ്വയം സഹായ സംഘം എന്നിവയുടെ ഓഫിസ്, നിർദിഷ്‌ട പാരമ്പര്യ ഗ്രന്ഥാലയം  എന്നിവയുടെ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, ഫെഡറേഷൻ സംസ്‌ഥാന പ്രസിഡൻ്റ് പി.രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു .പി.കെ.ചന്ദ്രൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി എം.സുകുമാരൻ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.വി.കൃഷ്‌ണപ്രസാദ് വൈദ്യർ, പഞ്ചായത്തംഗങ്ങളായ കെ.ഗോപി, ബി.അജിത് കുമാർ, കെവിവിഇഎസ് രാജപുരം യൂണിറ്റ് പ്രസിഡൻ്റ് എൻ.മധു, സേതുമാധവൻ ഗുരുക്കൾ, സജു വൈദ്യർ, കെ.കമലാക്ഷി, മുഹമ്മദലി വൈദ്യർ, ദാമോദരൻ വൈദ്യർ, എം.വത്സലൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു.

Leave a Reply