രാജപുരം: 2024-25 അദ്ധ്യയന വർഷത്തെ സ്വീകരിക്കുവാൻ മാലക്കല്ല് സെൻ്റ് മേരിസ് എ യു പി സ്കൂൾ വൈവിധ്യമാർന്ന പരിപാടികളോടെ ഒരുങ്ങി. പുതിയ അധ്യായന വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ ഏകദിന ശില്പശാലയിലൂടെ തയ്യാറാക്കി. മാറുന്ന സാങ്കേതികവിദ്യയുടെ പടവുകൾ സ്വായത്തമാക്കുവാൻ എല്ലാ അധ്യാപകർക്കും എ ഐ പരിശീലനം സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വായനയ്ക്ക് അവധിയില്ല എന്ന മുദ്രാവാക്യത്തോടുകൂടി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ പ്രയോജനപ്പെടുത്തി. അവധിക്കാലത്ത് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും കുഞ്ഞു രചനകളുടെയും പതിപ്പ് പ്രകാശനം പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ നവാഗതരെ സ്വീകരിക്കുവാൻ വൈവിധ്യമാർന്ന പരിപാടികൾ സ്കൂൾ പി റ്റി എ, അധ്യാപകർ, മാനേജ്മെൻ്റ്, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടന, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.