കോടോം ബേളൂർ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച അനുമോദന സദസും മോട്ടിവേഷൻ ക്ലാസും
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച അനുമോദന സദസും മോട്ടിവേഷൻ ക്ലാസും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ അനുമോദനം നൽകി. ആസൂത്രണ സമിതി അംഗം ടി.കോരൻ, വികസന സമിതി അംഗം ടി.ബാബു എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ ടി.കെ.നാരായണൻ സ്വാഗതവും കുടുംബശ്രീ എഡിഎസ് സെക്രട്ടറി നന്ദിയും പറഞ്ഞു. ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റു നേടിയ സനാതന കോളേജിൻ്റെ പ്രിൻസിപ്പാൾ കൂടിയായ മനോജ്, കൃഷി അസിസ്റ്റൻൻ്റായി നിയമനം ലഭിച്ച പ്രിയ, എസ് എസ് എൽ സി, പ്ലസ്ടു വിജയികളായ വാർഡിലെ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. എക്സൈസ് അസിസ്റ്റൻഡ് കമ്മീഷണർ എൻ.ജെരഘുനാഥ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും നൽകി.