റാണിപുരം വന സംരക്ഷണ സമിതി വാർഷിക പൊതുയോഗം നടത്തി.

റാണിപുരം വന സംരക്ഷണ സമിതി വാർഷിക പൊതുയോഗം നടത്തി.

രാജപുരം : കേരള വനം വന്യ ജീവി വകുപ്പ് റാണിപുരം വന സംരക്ഷണ സമിതി വാർഷിക പൊതുയോഗം റാണിപുരത്ത് നടന്നു. പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്ന പ്രസാദ്  ഉദ്ഘാടനം നിർവഹിച്ചു
കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എ. പി. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. പനത്തടി പാലിയേറ്റിവ് കെയർ ന് ഓക്സിജൻ സിലിണ്ടറിനുള്ള ധന സഹായം കൈമാറി . കൂടാതെ പെരുതടി, കുണ്ടുപ്പള്ളി, പാറക്കടവ് ഭാഗങ്ങളിലെ അംഗൻവാടി കൾക്ക് കളിക്കൊപ്പുകളും തൂക്ക ഉപകാരണങ്ങളും നൽകി
പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു വിജയികളെയും ചടങ്ങിൽ അനുമോദിച്ചു

Leave a Reply