കരിവേടകം എയുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ച് ജെസിഐ ചുള്ളിക്കര.
രാജപുരം: കരിവേടകം എയുപി സ്കൂളിൽ ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ലിസ്സി ട ഉദ്ഘാടനം ചെയ്തു. കരിവേടകം പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറിയിൽ അധ്യക്ഷത വഹിച്ചു. ജെസിഐ ചുള്ളിക്കര പ്രസിഡന്റ് ലിബിൻ വർഗീസ് മുഖ്യാഥിതിയായിരുന്നു. ഷാജി പൂവക്കുളം, സണ്ണി മാഷ് എന്നിവർ സംസാരിച്ചു. ജെ സി ഐ ചുള്ളിക്കര എൺപതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെ സി ഐ മുൻ പ്രസിഡന്റ് മോഹനൻ കുടുംബൂരിന്റെ നേതൃത്വത്തിൽ കുടുംബൂർ ട്രൈബൽ സ്കൂളിലെ കുരുന്നുകൾക്ക് കുടകൾ വിതരണം ചെയ്തു.