ചെറു പനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം
രാജപുരം: ചെറുപനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും പുനരാരംഭിച്ച പ്ലസ് വൺ ക്ലാസിന്റെ ഉദ്ഘാടനവും ഗംഭീരമായി നടത്തി. പുതിയതായി സെന്റ് മേരീസ് സ്കൂളിലേക്ക് എത്തുന്ന 160 ഓളം കുട്ടികളെ വരവേൽക്കാൻ സ്കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ എല്ലാവരെയും പഠന സാമഗ്രികൾ അടങ്ങിയ കിറ്റ് കൊടുത്ത് സ്വീകരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗത പ്രസംഗം നടത്തി. സെന്റ് മേരീസ് കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷത വഹിച്ചു.. സിഎഫ് ഐസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. വർഗ്ഗീസ് കൊച്ചുപറമ്പിൽ പ്രവേശനോത്സവ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് കിറ്റുകൾ നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.സാലു മാത്യു, സ്റ്റാഫ് സെക്രട്ടറി ”ജിൻസി തോമസ്, പിടിഎ പ്രസിഡണ്ട് പി.എ.ജോർജ്ജ് എന്നിവർ സംസാരിച്ചു തുടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൂർവ |വിദ്യാർത്ഥി പ്രതിനിധി നടാഷ നോബിൾ നന്ദി പ്രകാശിപ്പിച്ചു.