കരുതലിന്റെ നേർസാക്ഷ്യമായി മാറി മാലക്കല്ല് സ്കൂളിലെ പ്രവേശനോത്സവം

കരുതലിന്റെ നേർസാക്ഷ്യമായി മാറി മാലക്കല്ല് സ്കൂളിലെ പ്രവേശനോത്സവം ‘

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ  പ്രവേശനോത്സവം ശ്രദ്ധേയമായ പരിപാടികളോടെ  ആഘോഷിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയം വരവേറ്റത്.  സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതം പറഞ്ഞു. കള്ളാർ പഞ്ചായത്തംഗം മിനി ഫിലിപ്പ് ഉദ്ഘാടനവും നിർവഹിച്ചു.
തുടർന്ന് ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം  വൈ എം സി എ മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് പി.സി.ബേബി പള്ളിക്കുന്നേലും സ്കൂളിലെ എല്ലാ കുട്ടികൾക്കുമുള്ള സമ്മാനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് പ്രസിഡണ്ട് ശ്രീ അഷറഫ് കെ യും നിർവഹിച്ചു.
വായനയ്ക്ക് അവധിയില്ല എന്ന ടാഗ് ലൈനിൽ അവധിക്കാല രചനാ പതിപ്പുകളും പുതിയ അധ്യായന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാപനും ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളിൽ
പ്രവേശന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും മുത്തശ്ശി കഥയും പ്രത്യേക ആകർഷണമായി.
സീനിയർ അസിസ്റ്റൻ്റ് ശ്രിമതി ജോയ്സ് ജോൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി പായസ വിതരണവും നടന്നു.

Leave a Reply