രാജപുരം : കാസർകോട് തുടി സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ എസ് എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ മാവിലൻ, മല വേട്ടുവൻ ഗോത്രത്തിലെ കുട്ടികളെ ചുള്ളിക്കരയിൽ നടന്ന വിജയോത്സവ പരിപാടിയിൽ വെച്ച് അനുമോദിച്ചു. ചുള്ളിക്കര വ്യാപാര ഭവനത്തിൽ നടത്തിയ അനുമോദന ചടങ്ങ് തുടി ചെയർമാൻ കുടമിന സുകുമാരൻ്റെ അധ്യക്ഷതയിൽ മുൻ ചെയർമാൻ കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോത്ര കവി പ്രകാശ് ചെന്തളത്തെ പ്രൊഫസർ യു.ബാലകൃഷ്ണൻ ആദരിച്ചു. ജയചന്ദ്രൻ, രാഘവൻ ചേറ്റുകല്ല്, വിമല കെ.ആർ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് പ്രദീപ് മണിയറ സ്വാഗതവും നാരായണൻ കോളിച്ചാൽ നന്ദിയും പറഞ്ഞു