ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സിൽവർ ജുബിലി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. ജുബിലി ലോഗോ പ്രകാശനം  ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശശനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്  ടി.കെ.നാരായണൻ.  ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗം വനജ ഐത്തു, പി ടി എ പ്രസിഡൻ്റ് കെ.എ.പ്രഭാകരൻ, പ്രധാനാധ്യാപകരായ ഒ എ.അബ്രാഹാം , കെ.ഒ.അബ്രാഹം, ജൂബിലി സ്നേഹ വിട് കമ്മിറ്റി കൺവീനർ ജയിൻ പി വർഗ്ഗീസ്,
സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്  എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് അരിച്ചിറ സ്വാഗതവും, അധ്യാപിക മിനി ജോസഫ് നെല്ലിക്കാക്കണ്ടത്തിൽ നന്ദിയും പറഞ്ഞു.  ജുബിലി ലോഗോ ഡിസൈൻ ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനി നന്ദന പി നായർ, ശ്ലോഗൻ തയ്യാറാക്കിയ അധ്യാപകൻ എം.കെ.ജോൺ നിയുക്ത എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്സി. മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ  പുസ്ക്കാരവും ക്യാഷ് അവാർഡും നൽകി.

Leave a Reply