രാജപുരം: ആശംസ നേരാനായി എത്തിയ കൃഷി ഓഫീസർ ഒരു ദിനം മുഴുവൻ കർഷകനായി.പനത്തടി കൃഷി ഓഫീസർ അരുൺ ജോസാണ് ചെറു പനത്തടി പാണ്ഡ്യല കാവ്ക്ഷേത്ര വയലിൽ നെൽക്കർഷകരോടൊപ്പം തൊഴിലാളി ആയത്. അടുത്തവർഷം ഏപ്രിൽ മാസത്തിൽ ചെറുപനത്തടിയിൽ നടക്കുന്ന വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വിശ്വാസികൾക്ക് അന്നമൂട്ടുന്നതിനാണ് വയനാട്ടുകുലവൻ ക്ഷേത്രം ഭാരവാഹികൾ ചെറുപനത്തടി പാടശേഖരത്തിൽ നെൽകൃഷി ഇറക്കുന്നത്. 120 ദിവസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന മനു രത്ന വിത്താണ് ഇത്തവണ കൃഷി ഇറക്കിയത്.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിത്തിടൽ ഉദ്ഘാടനം ചെയ്തു. കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ മുഖ്യാതിഥിയായി. ചെറുപനത്തടി സെൻമേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് പാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി, പനത്തടി പഞ്ചായത്ത് അംഗങ്ങളായ സുപ്രിയ ശിവദാസ് , പി.കെ.സൗമ്യ മോൾ , കെ.കെ.വേണുഗോപാൽ, ക്ഷേത്രം ഭാരവാഹികളായ വി.വി.കുമാരൻ, ശശി തനത്തിങ്കൽ, പ്രശാന്ത് കുമാർ, കെ.സുകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു