രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷത്തിൻ്റെ സംഘാടക സമിതി രുപീകരിച്ചു. ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കൺവീനർ ജിനീഷ് ജോയി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ജിനീഷ് ജോയി (കൺവീനർ), കെ.വി.ഷാബു (സെക്രട്ടറി), പി.പ്രസാദ് (ട്രഷറർ), ജോ. കൺവീനർമാരായി ജോളി മാത്യു, വിനോദ് ജോസഫ്, പി.നാരായണൻ, പ്രോഗ്രാം കൺവീനർ സജിത്ത് ലൂക്കോസ്, ഫിനാൻസ് കൺവീനർ സി.കെ.നൗഷാദ്, പബ്ലിസിറ്റി കൺവീനർ എൻ.കെ.വിശ്വൻ, ജോ.സെക്രട്ടറിമാർ കെ.ഗംഗാധരൻ, കെ.മോഹനൻ, സിജോ കൊട്ടോടി, പി. മധു എന്നിവരെ തെരഞ്ഞെടുത്തു.